ഈ പേജ് അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കൂ

🌏

ഈ പേജിന്റെ ഒരു പുതിയ പതിപ്പുണ്ട്, പക്ഷേ ഇത് ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. ഈ ഏറ്റവും പുതിയ പതിപ്പ് വിവർത്തനം ചെയ്യാൻ ഞങ്ങളെ സഹായിക്കൂ.

എന്താണ് Ethereum?

ഞങ്ങളുടെ ഡിജിറ്റൽ ഭാവിയുടെ അടിസ്ഥാനം

Ethereum എല്ലാവർക്കും തുറന്നിരിക്കുന്നു.
പങ്കെടുക്കാൻ ഒരു വാലറ്റ് മാത്രമാണ് നിങ്ങൾക്ക് വേണ്ടത്.
Ethereumനെ പ്രതിനിധീകരിക്കുന്നുവെന്ന് അര്‍ത്ഥമാക്കാനായി ഒരു ബസാറിലേക്ക് ഉറ്റുനോക്കുന്ന ഒരു വ്യക്തിയുടെ ചിത്രീകരണം

നിങ്ങളുടെ പശ്ചാത്തലമോ ലൊക്കേഷനോ പരിഗണിക്കാതെ എല്ലാവർക്കുമായി ഡിജിറ്റൽ പണത്തിലേക്കും ഡാറ്റ സൗഹൃദസേവനങ്ങളിലേക്കുമുള്ള തുറന്ന പ്രവേശനമാണ് Ethereum. ക്രിപ്‌റ്റോകറൻസി ഈതറിനും (ETH) ഇന്ന് നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആയിരക്കണക്കിന് അപ്ലിക്കേഷനുകളുടെയും പിന്നിൽ ഉള്ളത് ഒരു കമ്മ്യൂണിറ്റി നിർമ്മിത സാങ്കേതികവിദ്യയാണ്.

🏦

എല്ലാവർക്കും ബാങ്കിംഗ്

എല്ലാവർക്കും സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവേശനമില്ല. എന്നാൽ നിങ്ങൾ‌ക്ക് Ethereumഉം അതിന്റെ വായ്‌പ കൊടുക്കല്‍, കടം വാങ്ങൽ‌, സമ്പാദ്യ ഉൽ‌പ്പന്നങ്ങൾ‌ എന്നിവ ആക്‌സസ് ചെയ്യാന്‍ വേണ്ടത് ഒരു ഇൻറർ‌നെറ്റ് കണക്ഷനാണ്.

🕵

കൂടുതൽ സ്വകാര്യ ഇന്റർനെറ്റ്

ഒരു Ethereum ആപ്പ് ഉപയോഗിക്കുന്നതിന് നിങ്ങളുടെ എല്ലാ സ്വകാര്യ വിശദാംശങ്ങളും നൽകേണ്ടതില്ല. നിരീക്ഷണമല്ല, മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് Ethereum.

👥

ഒരു പിയർ-ടു-പിയർ നെറ്റ്‌വർക്ക്

മറ്റൊരാളുമായി നേരിട്ട് പണം നീക്കാനോ കരാറുകൾ ഉണ്ടാക്കാനോ Ethereum നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ ഇടനില കമ്പനികളിലൂടെ പോകേണ്ടതില്ല.

🛡️

സെൻസർഷിപ്പ് പ്രതിരോധം

ഒരു സർക്കാരിനോ കമ്പനിയ്ക്കോ Ethereumന്റെ നിയന്ത്രണം ഇല്ല. ഈ വികേന്ദ്രീകരണം പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിൽ നിന്നോ Ethereumൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നോ നിങ്ങളെ തടയുന്നത് ആർക്കും അസാധ്യമാക്കുന്നു.

🛍️

വാണിജ്യ ഉറപ്പുകള്‍

Ethereum കൂടുതൽ ലെവൽ കളിക്കളം സൃഷ്ടിക്കുന്നു. നിങ്ങൾ സമ്മതിച്ചവ നൽകിയാൽ മാത്രമേ ഫണ്ടുകൾ കൈ മാറുകയുള്ളൂ എന്ന് ഉപയോക്താക്കൾക്ക് സുരക്ഷിതവും അന്തർനിർമ്മിതവുമായ ഗ്യാരണ്ടി ഉണ്ട്. ബിസിനസ്സ് ചെയ്യുന്നതിന് നിങ്ങൾക്ക് വലിയ കമ്പനി സ്വാധീനം ആവശ്യമില്ല.

🤝

വിജയത്തിനുള്ള അനുയോജ്യത

Ethereum ഉൽ‌പ്പന്നങ്ങൾ‌ സ്ഥിരസ്ഥിതിയായി പൊരുത്തപ്പെടുന്നതിനാൽ‌ എല്ലായ്‌പ്പോഴും മികച്ച ഉൽ‌പ്പന്നങ്ങളും അനുഭവങ്ങളും നിർമ്മിക്കപ്പെടുന്നു. കമ്പനികൾക്ക് പരസ്പരം വിജയത്തിന്മേല്‍ നിര്‍മ്മിക്കാന്‍ കഴിയും.

Ethereum- ലേക്ക് സ്വാഗതം
നിങ്ങൾ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Ethereum 101

ചെറിയ നിരക്കിൽ ആർക്കും ക്രിപ്‌റ്റോകറൻസി അയയ്‌ക്കാൻ നിങ്ങളെ അനുവദിക്കുന്ന സാങ്കേതികവിദ്യയാണ് Ethereum. എല്ലാവർക്കും ഉപയോഗിക്കാവുന്നതും ആർക്കും നീക്കംചെയ്യാൻ കഴിയാത്തതുമായ അപ്ലിക്കേഷനുകളെ ഇത് ശക്തിപ്പെടുത്തുന്നു.

ഇതിന്‍റെ ലോകത്തിന്‍റെ പ്രോഗ്രാം ചെയ്യാവുന്ന ബ്ലോക്ക്‌ചെയിൻ.

ചില വലിയ വ്യത്യാസങ്ങളോടെ ബിറ്റ്കോയിന്റെ നവീകരണം അടിസ്ഥാനമാക്കി Ethereum നിർമ്മിക്കുന്നു.

പേയ്‌മെന്റ് ദാതാക്കളോ ബാങ്കുകളോ ഇല്ലാതെ ഡിജിറ്റൽ പണം ഉപയോഗിക്കാൻ രണ്ടും നിങ്ങളെ അനുവദിക്കുന്നു. പക്ഷേ, Ethereum പ്രോഗ്രാം ചെയ്യാവുന്നതാണ്, അതിനാൽ നിങ്ങൾക്ക് നിരവധി ഡിജിറ്റൽ അസ്സറ്റുകൾക്കായി ഇത് ഉപയോഗിക്കാം - ബിറ്റ്കോയിൻ പോലും!

പേയ്‌മെന്റുകളേക്കാൾ കൂടുതലുള്ളതാണ് Ethereum എന്നുകൂടിയാണ് ഇതിനർത്ഥം. നിങ്ങളുടെ ഡാറ്റ മോഷ്‌ടിക്കാനോ സെൻസർ ചെയ്യാനോ കഴിയാത്ത സാമ്പത്തിക സേവനങ്ങൾ, ഗെയിമുകൾ, ആപ്പുകള്‍ എന്നിവയുടെ ഒരു വിപണിയാണിത്.

അതിനാൽ ബസാറിലേക്ക് കാലെടുത്തുവച്ച് ഒന്ന് ശ്രമിച്ചുനോക്കൂ...

⚙️

Ethereum എങ്ങനെ പ്രവർത്തിക്കുന്നു

ബ്ലോക്ക്ചെയിനിലും Ethereumന്റെ സാങ്കേതിക വശത്തിലും നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങള്‍ക്ക് ആവശ്യമായ എല്ലാം ഞങ്ങള്‍ തന്നുകൊള്ളാം.

Ethereum എങ്ങനെ പ്രവർത്തിക്കുന്നു

Ethereum പരീക്ഷിക്കുക

കൂടുതലറിയാനുള്ള ഏറ്റവും നല്ല മാർഗം ഒരു വാലറ്റ് ഡൌൺലോഡ് ചെയ്യുക, കുറച്ച് ETH നേടുക, തുടര്‍ന്ന് Ethereum ഡാപ്പ് പരീക്ഷിക്കുക എന്നതാണ്.
നിങ്ങളുടെ സാഹസികത തിരഞ്ഞെടുക്കുക!

ETH

Ethereumന്റെ നേറ്റീവ് ക്രിപ്‌റ്റോകറൻസിയും ബിറ്റ്‌കോയിന് തുല്യവുമായതും. Ethereum ആപ്ലിക്കേഷനുകളിൽ നിങ്ങൾക്ക് ETH ഉപയോഗിക്കാം അല്ലെങ്കിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനും മൂല്യം അയയ്ക്കുന്നതിന് ETH ഉപയോഗിക്കാം.

വാലറ്റുകൾ

നിങ്ങളുടെ ETH ഉം Ethereum അക്കൗണ്ടും എങ്ങനെ മാനേജുചെയ്യാം. ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഒരു വാലറ്റ് ആവശ്യമാണ് - ഒരെണ്ണം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും.

Ethereum ഡാപ്പുകള്‍

Ethereumൽ പ്രവർത്തിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും. ധനകാര്യം, ജോലി, സോഷ്യൽ മീഡിയ, ഗെയിമിംഗ് എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഡാപ്പുകളുണ്ട് - നമ്മുടെ ഡിജിറ്റൽ ഭാവിക്കായുള്ള ആപ്പുകൾ സന്ദർശിക്കുക.

Ethereum പര്യവേക്ഷണം ചെയ്യുക

Ethereum ഉപയോഗിച്ച് എന്തെങ്കിലും ഉണ്ടാക്കുക

Ethereum ഉപയോഗിച്ച് നിർമ്മിക്കാൻ ശ്രമിക്കണമെങ്കിൽ, ഞങ്ങളുടെ പ്രമാണങ്ങള്‍ വായിക്കുക, ചില ട്യൂട്ടോറിയലുകൾ പരീക്ഷിക്കുക, അല്ലെങ്കിൽ ആരംഭിക്കാൻ ആവശ്യമായ ഉപകരണങ്ങൾ പരിശോധിക്കുക.

Ethereum കമ്മ്യൂണിറ്റി

ആർട്ടിസ്റ്റുകൾ, ക്രിപ്റ്റോ-അരാജകവാദികൾ, ഫോർച്യൂൺ 500 കമ്പനികൾ, ഇപ്പോൾ നിങ്ങൾ എന്നിവരുൾപ്പെടെ എല്ലാ പശ്ചാത്തലത്തിലുള്ള ആളുകളും ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്നു. ഇന്ന് നിങ്ങൾക്ക് എങ്ങനെ ഇടപെടാമെന്ന് കണ്ടെത്തുക.