എപ്പോഴാണ് ഷിപ്പിംഗ്?
~2021/22
ഈ നവീകരണം ഷാർഡ് ചെയിനുകളുടെ വരവിനെ പിന്തുടരും. Eth2 ദർശനം പൂർണ്ണമായി തിരിച്ചറിഞ്ഞ നിമിഷമായിരിക്കും ഇത് - മുഴുവൻ നെറ്റ്‌വർക്കിനെയും സ്റ്റെയ്ക്കിങ് പിന്തുണയ്‌ക്കുന്നതിലൂടെ കൂടുതൽ സ്കേലബിളിറ്റി, സുരക്ഷ, സുസ്ഥിരത എന്നിവ കൈവരിക്കും.
ഡോക്കിംഗ് എന്താണ്?
തുടക്കത്തിൽ, മറ്റ് Eth2 അപ്‌ഗ്രേഡുകൾ മെയിൻനെറ്റ് ൽ നിന്ന് വെവ്വേറെ ഷിപ്പുചെയ്യുന്നുവെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ് - ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ശൃംഖല. ബീക്കൺ ചെയിനും അതിന്റെ ഷാർഡ് ചെയിനുകളും സമാന്തരമായി പ്രൂഫ് ഓഫ് സ്റ്റേക്ക് സിസ്റ്റത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ പ്രൂഫ് ഓഫ് വർക്ക് ഉപയോഗിച്ച് Ethereum മെയിൻനെറ്റ് സമാന്തരമായി പ്രവർത്തിക്കും. ഈ രണ്ട് സിസ്റ്റങ്ങളും ഒന്നിച്ച് ലയിപ്പിക്കുന്നതാണ് ഡോക്കിംഗ്.
ഒരു ഇന്റർസ്റ്റെല്ലാർ യാത്രയ്ക്ക് തികച്ചും തയ്യാറാകാത്ത ഒരു ബഹിരാകാശ കപ്പലാണ് Ethereum എന്ന് സങ്കൽപ്പിക്കുക. ബീക്കൺ ചെയിനും ഷാർഡ് ചെയിനുകളും ഉപയോഗിച്ച് കമ്മ്യൂണിറ്റി ഒരു പുതിയ എഞ്ചിനും കഠിനമാക്കിയ ഹലും നിർമ്മിച്ചു. സമയമാകുമ്പോൾ, ഒരൊറ്റ കപ്പൽ ആയി മാറാന്‍ പാകത്തില്‍ നിലവിലെ കപ്പൽ ഈ പുതിയ സിസ്റ്റത്തിൽ ഡോക്ക് ചെയ്യുന്നതിനാൽ, കുറച്ചധികം ലൈറ്റ്‌ഇയറുകൾ പിന്നിട്ട് പ്രപഞ്ചത്തെ വെല്ലുവിളിക്കാന്‍ തയ്യാറാവും.
ഡോക്കിങ് മെയിൻനെറ്റ്
തയ്യാറാകുമ്പോൾ, പ്രൂഫ് ഓഫ് വർക്കിനു പകരം പ്രൂഫ് ഓഫ് സ്റ്റേക്ക് ഉപയോഗിച്ചുകൊണ്ട് Ethereum മെയിൻനെറ്റ് അതിന്‍റെ തന്നെ ഷാര്‍ഡായിത്തീര്‍ന്ന് ബീക്കൺ ചെയിനുമായി "ഡോക്ക്" ചെയ്യും.
എല്ലാ ETH ഉടമകൾക്കും ഉപയോക്താക്കൾക്കും പരിവർത്തനം സുഗമമാണെന്ന് ഉറപ്പുവരുത്തുന്നതിനായി സ്മാർട്ട് കരാറുകൾ പ്രൂഫ് ഓഫ് സ്റ്റേക്ക് സിസ്റ്റത്തിലേക്ക് പ്രവർത്തിപ്പിക്കാനുള്ള കഴിവും, കൂടാതെ മുഴുവൻ ചരിത്രവും നിലവിലെ Ethereumന്റെ അവസ്ഥയും മെയിൻനെറ്റ് കൊണ്ടുവരും.
ഡോക്കിംഗിന് ശേഷം
ഇത് Ethereumനുള്ള പ്രൂഫ് ഓഫ് വർക്കിന്റെ അവസാനത്തെ സൂചിപ്പിക്കുകയും, കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ Ethereumത്തിനുള്ള യുഗം ആരംഭിക്കുകയും ചെയ്യും. ഈ ഘട്ടത്തിൽ Ethereumന് അതിന്റെ Eth2 ദർശനത്തിൽ . വിവരിച്ചിരിക്കുന്ന സ്കെയിലും സുരക്ഷയും സുസ്ഥിരതയും ഉണ്ടായിരിക്കും.
നവീകരണങ്ങൾ തമ്മിലുള്ള ബന്ധം
Eth2 അപ്‌ഗ്രേഡുകളെല്ലാം ഏതാണ്ട് പരസ്പരബന്ധിതമാണ്. അതിനാൽ ഡോക്കിംഗ് മറ്റ് അപ്‌ഗ്രേഡുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വീണ്ടും നോക്കാം.
ഡോക്കിംഗും ബീക്കൺ ചെയിനും
ഡോക്കിംഗ് നടന്നുകഴിഞ്ഞാൽ, Ethereum മെയിൻനെറ്റ് സാധൂകരിക്കാൻ സ്റ്റേക്കർമാരെ നിയോഗിക്കും. ഷാർഡ് ചെയിനുകൾ പോലെ. ഖനനം ഇനി ആവശ്യമില്ല, അതിനാൽ ഖനനം നടത്തുന്നവര്‍ അവരുടെ വരുമാനം പുതിയ പ്രൂഫ് ഓഫ് സ്റ്റേക്ക് സിസ്റ്റത്തിൽ മിക്കവാറും നിക്ഷേപിക്കും.
ബീക്കൺ ചെയിൻഡോക്കിംഗും ഷാർഡ് ചെയിനുകളും
മെയിൻനെറ്റ് ഒരു ഷാർഡായി മാറുന്നതോടെ, ഷാർഡ് ചെയിനുകൾ വിജയകരമായി നടപ്പിലാക്കുന്നത് ഈ നവീകരണത്തിന് നിർണ്ണായകമാണ്. ഷാർഡിംഗിലേക്ക് രണ്ടാമത്തെ നവീകരണം നടത്തണോ എന്ന് തീരുമാനിക്കാൻ കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിൽ ഈ മാറ്റം ഒരു പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. ഈ അപ്‌ഗ്രേഡ് മറ്റ് ഷാർഡുകളെ മെയിൻനെറ്റ് പോലെയാക്കും: കൂടുതൽ ഡാറ്റ മാത്രമല്ല അവയ്ക്ക് ഇടപാടുകളും സ്മാർട്ട് കരാറുകളും കൈകാര്യം ചെയ്യാനും കഴിയും.
ഷാർഡ് ചെയിനുകള്‍