എപ്പോഴാണ് ഷിപ്പിംഗ്?
അയച്ചു!
ബീക്കൺ ചെയിൻ ഡിസംബർ 1-ആം തീയതി ഉച്ചക്ക് 1 മണിക്ക് (UTC) പുറത്തിറക്കി. കൂടുതൽ പഠിക്കാൻ, വിവരങ്ങൾ നോക്കൂ. നിങ്ങൾക്ക് ചെയിൻ വാലിഡേറ്റ് ചെയ്യുവാൻ സഹായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങള്‍ക്ക് നിങ്ങളുടെ ETH സ്റ്റേക്ക് ചെയ്യാം.
ബീക്കൺ ചെയിൻ എന്താണ് ചെയ്യുന്നത്?
ബീക്കൺ ചെയിൻ ഷാർഡുകളുടെയും സ്റ്റേക്കറുകളുടെയും വിപുലീകരിച്ച ശൃംഖല നടത്തുകയോ ഏകോപിപ്പിക്കുകയോ ചെയ്യും. പക്ഷെ ഇത് ഇന്നത്തെ Ethereum mainnet പോലെ ആയിരിക്കില്ല. ഇതിന് അക്കൗണ്ടുകളോ സ്മാർട്ട് കരാറുകളോ കൈകാര്യം ചെയ്യാൻ കഴിയില്ല.
ബീക്കൺ ചെയിനിന്റെ പങ്ക് കാലക്രമേണ മാറും, പക്ഷേ ഇത് സുരക്ഷിതവും സുസ്ഥിരവും വിപുലീകരിക്കാവുന്നതുമായ Ethereumനുള്ള അടിസ്ഥാന ഘടകമാണ്.
ബീക്കൺ ചെയിൻ സവിശേഷതകൾ
സ്റ്റേക്കിംഗ് അവതരിപ്പിക്കുന്നു
ബീക്കൺ ചെയിൻ Ethereumന് പ്രൂഫ് ഓഫ് സ്റ്റേക്ക് അവതരിപ്പിക്കും. Ethereum സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതിനുള്ള ഒരു പുതിയ മാർഗമാണിത്. ഒരു പൊതു നന്മ പോലെ ചിന്തിക്കുക, അത് Ethereumനെ ആരോഗ്യകരമാക്കുകയും പ്രക്രിയയിൽ നിങ്ങൾക്ക് കൂടുതൽ ETH നേടിത്തരികയും ചെയ്യും. പ്രായോഗികമായി, വാലിഡേറ്റർ സോഫ്റ്റ്വെയർ സജീവമാക്കുന്നതിന് നിങ്ങൾ ETH സ്റ്റേക്ക് ചെയ്യും. ഒരു വാലിഡേറ്റർ എന്ന നിലയിൽ നിങ്ങൾ ഇടപാടുകൾ പ്രോസസ്സ് ചെയ്യുകയും ചെയിനിൽ പുതിയ ബ്ലോക്കുകൾ സൃഷ്ടിക്കുകയും ചെയ്യും.
ഖനനത്തെക്കാൾ (നെറ്റ്‌വർക്ക് നിലവിൽ എങ്ങനെ സുരക്ഷിതമാക്കിയിരിക്കുന്നു) സ്റ്റേക്കിംഗ് ചെയ്ത് ഒരു വാലിഡേറ്ററായി മാറുന്നതാണ് എളുപ്പം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ Ethereum കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നെറ്റ്‌വർക്കിൽ കൂടുതൽ ആളുകൾ പങ്കെടുക്കുമ്പോൾ, അത് കൂടുതൽ വികേന്ദ്രീകൃതവും ആക്രമണത്തിൽ നിന്ന് സുരക്ഷിതവുമായിത്തീരും.
രണ്ടാമത്തെ Eth2 അപ്‌ഗേഡിനായുള്ള ഒരു പ്രധാന മാറ്റവും ഇതാണ്: ഷാർഡ് ചെയിനുകൾ .
ഷാർഡ് ചെയ്‌നുകൾക്കായി സജ്ജമാക്കുന്നു
ഷാർഡ് ചെയിനുകൾ രണ്ടാമത്തെ Eth2 നവീകരണമായിരിക്കും. അവ നെറ്റ്‌വർക്കിന്റെ ശേഷി വർദ്ധിപ്പിക്കുകയും 64 ബ്ലോക്ക്ചെയിനുകളിലേക്ക് നെറ്റ്‌വർക്ക് നീട്ടിക്കൊണ്ട് ഇടപാട് വേഗത മെച്ചപ്പെടുത്തുകയും ചെയ്യും. ഷാർഡ് ചെയിനുകൾ അവതരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ആദ്യപടിയാണ് ബീക്കൺ ചെയിൻ, കാരണം അവ സുരക്ഷിതമായി പ്രവർത്തിക്കാൻ സ്റ്റേക്കിംഗ് ആവശ്യമാണ്.
ക്രമേണ ഷാർഡ് ചെയിനുകൾ സാധൂകരിക്കുന്നതിന് സ്റ്റേക്കർമാരെ ക്രമരഹിതമായി നിയോഗിക്കുന്നതിനും ബീക്കൺ ചെയിൻ ഉത്തരവാദിയായിരിക്കും. സ്റ്റേക്കർമാർക്ക് ഗൂഢമായി സഹകരിക്കാനും ഒരു ഷാര്‍ഡ് ഏറ്റെടുക്കാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനുള്ള താക്കോലാണ് ഇത്. ശരി, അതിനർത്ഥം അവർക്ക് ഒരു ട്രില്യണിൽ 1 ൽ കുറവ് അവസരം മാത്രമേ ഉള്ളൂ എന്നാണ്.
നവീകരണങ്ങൾ തമ്മിലുള്ള ബന്ധം
Eth2 അപ്‌ഗ്രേഡുകളെല്ലാം പരസ്പരബന്ധിതമാണ്. അതിനാൽ ബീക്കൺ ചെയിൻ മറ്റ് അപ്‌ഗ്രേഡുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് നമുക്ക് വീണ്ടും നോക്കാം.
മെയിൻനെറ്റും ബീക്കൺ ചെയിനും
ബീക്കൺ ചെയിൻ, ആദ്യം, ഇന്ന് നമ്മൾ ഉപയോഗിക്കുന്ന Ethereum മെയിൻനെറ്റിനോട് പ്രത്യേകമായി നിലനിൽക്കും. എന്നാൽ ഒടുവിൽ അവ ബന്ധിപ്പിക്കപ്പെടും. ബീക്കൺ ചെയിൻ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന പ്രൂഫ് ഓഫ് സ്റ്റേക്ക് സിസ്റ്റത്തിലേക്ക് മെയിൻനെറ്റ് “ഡോക്ക്” ചെയ്യാനാണ് പദ്ധതി.
ഡോക്കിംഗ്ഷാർഡുകളും ബീക്കൺ ചെയിനും
ഒരു പ്രൂഫ് ഓഫ് സ്റ്റേക്ക് കന്‍സെന്‍സസ് മെക്കാനിസം ഉണ്ടെങ്കില്‍ മാത്രമേ ഷാർഡ് ചെയിനുകൾക്ക് സുരക്ഷിതമായി Ethereum ഇക്കോസിസ്റ്റത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. ഷാർഡ് ചെയിൻ അപ്‌ഗ്രേഡ് പിന്തുടരാൻ വഴിയൊരുക്കിക്കൊണ്ട് ബീക്കൺ ചെയിൻ സ്റ്റേക്കിംഗ് അവതരിപ്പിക്കും.
ഷാർഡ് ചെയിനുകള്ബീക്കൺ ചെയിനുമായി സംവദിക്കുക
ഒരു സ്റ്റേക്കർ ആകുക
സ്റ്റാക്കിംഗ് തത്സമയമാണ്! നെറ്റ്‌വർക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ETH സ്റ്റേക്ക് ചെയ്യാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അപകടസാധ്യതകളെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടെന്ന് ഉറപ്പാക്കുക.
ഒരു ബീക്കൺ ക്ലയന്റ് പ്രവർത്തിപ്പിക്കുക
Ethereum ന് കഴിയുന്നത്ര ക്ലയന്റുകൾ ആവശ്യമാണ്. ഈ Ethereum പൊതു നന്മയ്ക്കായി സഹായിക്കുക!